Sale!

ഇലക്കുടിലുകളും മഞ്ഞുവീടുകളും / ഉലാവ് എച്ച് ഹേഗ്/ Olav H. Hague/ Ilakkutilukalum manjuveedukalum

Original price was: ₹130.00.Current price is: ₹110.00.

Ilakkutilukalum manjuveedukalum

Olav H. Hague

Selected Poems

Translated by V Revikumar

No. of Pages 124

Price Rs 130

പ്രശസ്ത നോർവീജിയൻ കവി ഉലാവ് എച്ച് ഹേഗിന്റെ തിരഞ്ഞെടുത്ത കവിതകളും ഡയറിക്കുറിപ്പുകളും. മലയാളത്തിൽ ആദ്യമായിട്ടാണ്‌ അദ്ദേഹത്തിന്റെ കവിതകൾ വിവർത്തനം ചെയ്യപ്പെടുന്നത്. ഉലാവ് എഴുതിയിരുന്നത് നൈനോർസ്ക് (Nynorsk) എന്ന നോർവീജിയൻ ഭാഷാഭേദത്തിലാണ്‌; നോർവ്വേയുടെ ഈ തനതുഭാഷ പിന്നീട് ചരിത്രപരമായ കാരണങ്ങളാൽ ഗ്രാമീണമേഖലയിലേക്കൊതുങ്ങുകയായിരുന്നു. 1380 മുതൽ 1814 വരെ നോർവെ ഡെന്മാർക്കിന്റെ ഭരണത്തിൻ കീഴിലായിരുന്നു. സർക്കാരും സഭയും ഡാനിഷോ ഡെന്മാർക്കിൽ പഠിച്ചവരെങ്കിലുമോ ആയിരുന്നു. അതിനാൽ ഡാനിഷ് ആധാരമായ ബൊക്മൽ (Bokmal) എന്ന നോർവീജിയൻ ഭാഷാഭേദം അധികാരത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമായി. ഇതുകൊണ്ട് നഗരവാസികൾക്കും ഗ്രാമീണനോർവ്വേക്കുമിടയിലുണ്ടായ ധ്രുവീകരണം ഇന്നും പരിഹൃതമായിട്ടില്ല. നിയമപരമായി രണ്ടു രൂപങ്ങൾക്കും ഒരേ പദവിയാണുള്ളതെങ്കിലും ബൊക്മലിൽ എഴുതുന്ന എഴുത്തുകാർക്ക് കൂടുതൽ വായനക്കാരെ കിട്ടുമെന്ന ആനുകൂല്യമുണ്ട്. റോൾഫ് ജേക്കബ്സെനെ(Rolf Jacobsen)പ്പോലെ ബൊക്മലിലാണ്‌ എഴുതിയിരുന്നതെങ്കിൽ എത്രനേരത്തേ അദ്ദേഹം അംഗീകരിക്കപ്പെടുമായിരുന്നു. ഗ്രാമീണജനതയേയും ഗ്രാമീണമൂല്യങ്ങളേയും പ്രതിനിധീകരിക്കുന്ന ഒരു ഭാഷയിലേ താൻ എഴുതൂ എന്ന ഉലാവ് ഹേഗിന്റെ ശാഠ്യം നോർവീജിയൻ ആവുക എന്നാൽ എന്താണ്‌ എന്നതിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ഒരു പ്രസ്താവനയാണ്‌.

വിവ: വി. രവികുമാർ. 124 പേജ്, വില 130 രൂ.

Reviews

There are no reviews yet.

Be the first to review “ഇലക്കുടിലുകളും മഞ്ഞുവീടുകളും / ഉലാവ് എച്ച് ഹേഗ്/ Olav H. Hague/ Ilakkutilukalum manjuveedukalum”

Your email address will not be published. Required fields are marked *

Shopping Cart
ഉലാവ് എച്ച്. ഹേഗ് ഇലക്കുടിലുകളും മഞ്ഞുവീടുകളും Ilakkutilukalum manjuveedukalum Olav H. Hague Selected Poems Translated by V Revikumarഇലക്കുടിലുകളും മഞ്ഞുവീടുകളും / ഉലാവ് എച്ച് ഹേഗ്/ Olav H. Hague/ Ilakkutilukalum manjuveedukalum
Original price was: ₹130.00.Current price is: ₹110.00.
Scroll to Top