Kavithayude durithakalam
Bertolt Brecht
Selected Poetry
Translated by V. Revikumar
No. of Pages 142
Price Rs. 150
നാടകകൃത്തും നാടകസൈദ്ധാന്തികനുമെന്ന നിലയിലുള്ള പ്രശസ്തി ബ്രെഹ്റ്റെന്ന കവിയെ ഏറെനാൾ നിഴലിൽ നിർത്തിയിരിക്കുകയായിരുന്നു. ബ്രെഹ്റ്റ് തന്നെയും തന്റെ കവിതകൾ പ്രസിദ്ധീകരിക്കുന്നതിൽ വിമുഖനുമായിരുന്നു. മരിക്കുന്നതിനു മുമ്പ് ഇരുന്നൂറിൽത്താഴെ കവിതകൾ അടങ്ങിയ മൂന്നു ചെറിയ സമാഹാരങ്ങൾ മാത്രമാണ് പുറത്തുവന്നത്. അതേസമയം Tom Kuhn, David Constantine എന്നിവർ ഇംഗ്ളീഷിലേക്കു വിവർത്തനം ചെയ്ത് 2018ൽ ഇറങ്ങിയ ബ്രെഹ്റ്റിന്റെ സമാഹൃതകവിതകളിൽ 1200 കവിതകളുണ്ട്; അതുതന്നെ അദ്ദേഹത്തിന്റെ മൊത്തം കവിതകളിൽ പകുതിയോളമേ വരുന്നുള്ളുവത്രെ!
ബ്രെഹ്റ്റിന്റെ തിരഞ്ഞെടുത്ത കവിതകൾ “കവിതയുടെ ദുരിതകാലം” എന്ന പേരിൽ ഐറിസ് ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്; ആദ്യകാലകവിതകൾ, പ്രവാസത്തിന്റെ ആദ്യവർഷങ്ങൾ, സ്വെൻഡ്ബോർഗ് കവിതകൾ, ദുരിതകാലത്തിന്റെ കവിതകൾ, അമേരിക്കൻ കവിതകൾ, അവസാനകാലത്തെ കവിതകൾ എന്നിങ്ങനെ ആറു വിഭാഗങ്ങളിലായി 90 കവിതകൾ, വിവർത്തനം: വി രവികുമാർ, വില 150 രൂ
Reviews
There are no reviews yet.