Oru Kalapporukarante maraNam
Federico Garcia Lorca
Selections from Prose and Poetry
Translated by V Revikumar
No. of Pages 294
Price Rs 400
വിവ: വി. രവികുമാർ
ഏതു ദേശത്തെയും എക്കാലത്തെയും ഏറ്റവും വലിയ കവികളിൽ ഒരാളായ ഫെദറിക്കോ ഗാർസിയ ലോർക്കയുടെ പ്രധാനപ്പെട്ട കവിതകളും ഗദ്യരചനകളുമാണ് ഈ സമാഹാരത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സ്പാനിഷ് ചരിത്രത്തിന്റെ ദുർഘടസന്ധികളിലൊന്നിൽ താനറിയാതെ ചെന്നുപെട്ട് വളരെ ചെറുപ്പത്തിൽത്തന്നെ ജീവൻ ബലി കൊടുക്കേണ്ടിവന്നുവെങ്കിലും അദ്ദേഹം ശേഷിപ്പിച്ചുപോയ കവിതകളുടേയും നാടകങ്ങളുടേയും ചിത്രങ്ങളുടേയും വിപുലമായ ശേഖരം ഇന്നും വായനക്കാരെയും പ്രേക്ഷകരേയും അത്ഭുതപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ബാല്യവും പ്രണയവും ശോകവും നഷ്ടബോധവും സ്പാനിഷ് പ്രകൃതിയും പ്രമേയങ്ങളാവുന്ന ലോർക്കയുടെ കവിതകൾ ഓരോ വായനയിലും നിത്യനൂതനമാണ്. “ആരോഗ്യത്തിന്റെയും പൂമ്പാറ്റകളുടേയും മൂർത്തരൂപമായി, നിത്യസ്വതന്ത്രനായ കറുത്ത മിന്നൽ പോലെ നിർമ്മലമായ യൗവ്വനമായി” നെരൂദ വിശേഷിപ്പിച്ച ലോർക്കയുടെ അമാനുഷികമായ പ്രതിഭയെ ഈ സമാഹാരത്തിലെ ഓരോ രചനയിലും നിങ്ങൾക്കാവർത്തിച്ചു കണ്ടുമുട്ടാം.
294 പേജ്, 400 രൂ.
Reviews
There are no reviews yet.