Sale!

യഹൂദ അമിഹായി ദൈവത്തിൻ്റെ വിധി

Original price was: ₹200.00.Current price is: ₹150.00.

Availability: 300 in stock

- +
ആധുനിക ഹീബ്രുകവിതയിലെ ഏറ്റവും മഹാനായ കവിയാണ് യഹൂദ അമിഹായി Yehuda Amichai. ദാവീദ് കഴിഞ്ഞാൽ ഏറ്റവുമധികം വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള ഹീബ്രുകവി എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ജർമ്മനിയിൽ ജനിച്ച അമിഹായി പന്ത്രണ്ടാമത്തെ വയസ്സിൽ കുടുംബാംഗങ്ങളോടൊപ്പം പാലസ്തീനിലേക്കു കുടിയേറി. 1956ലെയും 1973ലെയും അറബ്-ഇസ്രയേലി യുദ്ധങ്ങളിൽ പങ്കെടുത്തിരുന്നു. എല്ലാ കവിതയും രാഷ്ട്രീയകവിതയാണെന്ന് അമിഹായി പറയുന്നു. എന്തെന്നാൽ യഥാർത്ഥകവിത യാഥാർത്ഥ്യത്തോടുള്ള മനുഷ്യപ്രതികരണമാണ്‌. അതിനാൽ ചരിത്രം ആ കവിതയുടെ ഒരു മുഖമാകുന്നു. മറ്റൊരു മുഖമാണ് ദൈവവുമായുള്ള നിരന്തരസംവാദം. അടിയുറച്ച സെക്കുലറിസ്റ്റ് ആയിരുന്നുവെങ്കിലും മൂവായിരം കൊല്ലം പിന്നിലേക്കു പോകുന്ന ഒരു പാരമ്പര്യത്തെ അങ്ങനെയങ്ങു കുടഞ്ഞുകളയാൻ ഈ കവിയ്ക്കു കഴിയുന്നില്ല. ഇതിനൊക്കെപ്പുറമേ ഉജ്ജ്വലവും നിർലജ്ജവുമായ പ്രണയകവിതകളുടെ നിലയ്ക്കാത്ത ഉറവ കൂടിയാണ് അമിഹായി. അതിൻ്റെ ബിംബാവലിയാകട്ടെ, വേദപുസ്തകത്തിൻ്റേതും.
പുസ്തകം ഏപ്രിൽ ആദ്യം. വില 200 രൂ. ഇപ്പോൾ 150 രൂപയ്ക്ക് ബുക്ക് ചെയ്യാം.
Shopping Cart
യഹൂദ അമിഹായി ദൈവത്തിൻ്റെ വിധിയഹൂദ അമിഹായി ദൈവത്തിൻ്റെ വിധി
Original price was: ₹200.00.Current price is: ₹150.00.

Availability: 300 in stock

- +
Scroll to Top