Swapnavyaghrangal Jorge Luis Borges Stories
Translated by V. Revikumar
No. of Pages 290
Price Rs 400
“വളച്ചുകെട്ടില്ലാത്ത കഥകളെഴുതാനാണ് ഞാൻ ശ്രമിച്ചിരിക്കുന്നത്; അതിൽ ഞാനെന്തുമാത്രം വിജയിച്ചു എന്നറിയില്ല. അവ ലളിതമാണെന്നു പറയാൻ ഞാൻ ധൈര്യപ്പെടുന്നില്ല; ലളിതമായ ഒരു വാക്കെന്നോ ലളിതമായ ഒരു പേജെന്നോ പറയാവുന്നതൊന്ന് ഈ ലോകത്തില്ല; എന്തെന്നാൽ ഓരോ വാക്കും ഓരോ പേജും സൂചിപ്പിക്കുന്നത് ഈ പ്രപഞ്ചത്തെയാണ്; അതിന്റെ ഏറ്റവും കുപ്രസിദ്ധമായ ലക്ഷണമാകട്ടെ, സങ്കീർണ്ണതയും. എന്നാൽ ഒരു കാര്യം വ്യക്തമാക്കാൻ എനിക്കാഗ്രഹമുണ്ട്: ‘പ്രതിബദ്ധസാഹിത്യം’ എന്ന് ഇക്കാലത്തു വിളിക്കപ്പെടുന്ന കെട്ടുകഥകളോ സാരോപദേശകഥകളോ എഴുതുന്നയാളല്ല ഞാൻ; ഞാനൊരിക്കലും അങ്ങനെ എഴുതിയിട്ടുമില്ല. മറ്റൊരു ഈസോപ്പാകാൻ എനിക്കു മോഹമില്ല. എന്റെ കഥകൾ, ആയിരത്തൊന്നു രാവുകളിലെ കഥകൾ പോലെ, രസിപ്പിക്കാനും ഹൃദയത്തെ സ്പർശിക്കാനും വേണ്ടി എഴുതപ്പെട്ടവയാണ്; പ്രബോധനം അവയുടെ ലക്ഷ്യമല്ല. എന്നു ഞാൻ പറയുമ്പോൾ, സോളമന്റെ ഒരു കല്പന ഉപയോഗിച്ചാൽ, ഏതോ ദന്തഗോപുരത്തിൽ അടച്ചുകെട്ടിയിരിക്കുന്നയാളാണു ഞാൻ എന്നർത്ഥമാകുന്നുമില്ല.”
ബോർഹസിന്റെ സ്രഷ്ടാവ്, ബ്രോഡിയുടെ റിപ്പോർട്ട്, മണലിന്റെ പുസ്തകം എന്നീ മൂന്നു കഥാസമാഹാരങ്ങൾ അടങ്ങിയ “സ്വപ്നവ്യാഘ്രങ്ങൾ” എന്ന ഒമ്നിബസ്സിന്റെ രണ്ടാം പതിപ്പ്. 43 കഥകൾ. ഓരോ സമാഹാരത്തിനും അദ്ദേഹമെഴുതിയ ആമുഖങ്ങളും പിൻകുറിപ്പുകളും. ബോർഹസ്സിന്റെ വിശദമായ ജീവചരിത്രം. വിവ: വി. രവികുമാർ, ചിത്രങ്ങൾ: വി. ആർ. സന്തോഷ്. 290 പേജ്. വില 400 രൂ.
Reviews
There are no reviews yet.