Sale!

ലിറ്റിൽ പ്രിൻസ്

Original price was: ₹200.00.Current price is: ₹150.00.

Out of stock

Notify Me when back in stock

ഫ്രഞ്ച് എഴുത്തുകാരനും ആദ്യകാലവൈമാനികനുമായ അന്ത്വാൻ ദ് സാങ്ങ്ത്-ക്സ്യുപെരി എഴുതി , ചിത്രീകരിച്ച ഒരു നോവെല്ലയാണ്‌ ലിറ്റിൽ പ്രിൻസ് (Le Petit Prince). 1943ൽ ആദ്യമായി അമേരിക്കയിലാണ്‌ ഇംഗ്ലീഷിലും ഫ്രഞ്ചിലുമായി ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് ഫ്രാൻസ് ജർമ്മൻ അധിനിവേശത്തിൽ നിന്നു മോചിതമായതിനു ശേഷം മാത്രമാണ്‌ ഫ്രാൻസിൽ പുസ്തകമിറങ്ങുന്നത്. ഒരന്യഗ്രഹത്തിൽ നിന്ന് ഭൂമിയുൾപ്പെടെയുള്ള ഗ്രഹങ്ങൾ സന്ദർശിക്കാനെത്തുന്ന ഒരു കൊച്ചുരാജകുമാരന്റെ കഥയാണ്‌ പ്രതിപാദ്യം. മുതിർന്നവർക്കു വേണ്ടി എഴുതിയ ഈ കുട്ടിക്കഥ ജീവിതത്തെയും മുതിർന്നവരുടെ ലോകത്തെയും മനുഷ്യപ്രകൃതത്തെയും കുറിച്ചുള്ള നിരീക്ഷണങ്ങളാൽ സമ്പന്നമാണ്‌.

സാങ്ങ്ത്-ക്സ്യുപെരിയുടെ ഏറ്റവും ജനപ്രിയമായ പുസ്തകമാണ്‌ ലിറ്റിൽ പ്രിൻസ്. വിവിധ ഭാഷകളിലായി പതിന്നാലു കോടിയോളം കോപ്പികൾ വിറ്റുവെന്നാണ്‌ കണക്കാക്കപ്പെടുന്നത്. ബൈബിൾ കഴിഞ്ഞാൽ ഏറ്റവുമധികം വിവർത്തനങ്ങൾ ഉണ്ടായിട്ടുള്ള കൃതിയും ഇതുതന്നെ. 505 ഭാഷകളിലും ഭാഷാഭേദങ്ങളിലുമണ്‌ ഇതിനകം വിവർത്തനങ്ങൾ വന്നിട്ടുള്ളത്. മലയാളത്തിൽത്തന്നെ ഒന്നിലധികം പരിഭാഷകൾ വന്നിട്ടുണ്ട്.

വി. രവികുമാർ വിവർത്തനം ചെയ്ത് 2015ൽ ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച ലിറ്റിൽ പ്രിൻസിന്റെ പരിഷ്കരിച്ച രണ്ടാം പതിപ്പ് 2020 നവംബറിൽ ഐറിസ് ബുക്സ് പ്രസിദ്ധീകരിച്ചു. മൂന്നാം പതിപ്പാണ്‌ ഇപ്പോൾ വില്പനയിലുള്ളത്. ഇതിൻ്റെ പുതിയ പ്രിൻ്റ് വന്നിട്ടുണ്ട്. വില പോസ്റ്റേജ് ഉൾപ്പെടെ 150 രൂ. കോപ്പികൾക്ക് 7356370521. അല്ലെങ്കിൽ www.irisbooks.in

Shopping Cart
Scroll to Top